Loading ...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയില്‍ ബി.ജെ.പി -തൃണമൂല്‍ കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍
പരിക്കേറ്റു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്താന്‍
മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സംഘര്‍ഷമുണ്ടായത്.ഈ
രീതിയിലുള്ള രാഷ്ട്രീയമാണ് തൃണമൂല്‍ പിന്തുടരുന്നതെങ്കില്‍ അതേ ഭാഷയില്‍
തന്നെ മറുപടി നല്‍കുമെന്ന് ബി.ജെ.പി നേതാവ് എ.എന്‍.ഐയോട് പ്രതികരിച്ചു.
എന്നാല്‍, അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരണം പുറത്ത്
വന്നിട്ടില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാര്‍ഷികത്തിന്‍റെ
ഭാഗമായി നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി
നരേന്ദ്രമോദി പശ്ചിമബംഗാളിലെത്തുന്നത്.
പശ്ചിമബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ്
നടക്കാനിരിക്കെ മോദി നടത്തുന്ന സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം
ഏറെയാണ്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഇന്നും രൂക്ഷമായ
വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഉന്നയിച്ചത്.