Loading ...

Home Kerala

പരീക്ഷണം പൂർത്തിയായിട്ടില്ല; കേരളത്തിൽ എത്തുന്ന കോവാക്സിന്‍ വിതരണം ചെയ്യില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ കേരളത്തിലേക്ക് വിതരണത്തിനെത്തിക്കുന്നു. അതേസമയം പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന്‍ കുത്തിവെയ്ക്കേണ്ടതില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്.37000 ഡോസ് കോവാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവെച്ച്‌ വരുന്നത് . കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള കോവാക്സിനും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിന്‍ തിരുവനന്തപുരം മേഖല വാക്സിന്‍ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. 37000 ഡോസ് വാക്സിന്‍ എത്തുമെങ്കിലും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് കോവാക്സീന്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവാക്സിന്‍ കൂത്തിവെപ്പ് നടത്തിയിരുന്നു. എങ്കിലും പരീക്ഷണം പൂര്‍ത്തിയായ ശേഷം മാത്രം കുത്തിവെപ്പ് നടത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍ രണ്ട് വാക്സിനുകളും ഒരുപോലെ ഫലപ്രദമാണെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് തന്നെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Related News