Loading ...

Home National

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; തോക്കുചൂണ്ടി കൊളളസംഘം 25 കിലോ സ്വര്‍ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയിലാണ് തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം  കവര്‍ന്നത്‌. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. സെക്യൂരിറ്റിയെ ഉള്‍പ്പടെ തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു മോഷണം നടത്തിയത്. ഏഴ് കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് കൊളളസംഘം കൊണ്ടുപോയത്. മുത്തൂറ്റിന്റെ തന്നെ കൃഷ്‌ണഗിരി ശാഖയില്‍ രണ്ടാഴ്‌ച മുമ്ബ് ഒരു മോഷണ ശ്രമം നടന്നിരുന്നു. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.

Related News