Loading ...

Home Kerala

കെഎസ്‌ആര്‍ടിസി അ​ഴി​മ​തി; ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: കെഎസ്‌ആര്‍ടിസിയി​ല്‍ 100 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന എം​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. സ​ര്‍​ക്കാ​രി​നോ​ടും കെഎസ്‌ആര്‍ടിസി​യോ​ടും ഹ​ര്‍​ജി​യി​ല്‍ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ 100 കോ​ടി​യു​ടെ അ​ഴി​മ​തി​ക്ക​ഥ പു​റ​ത്തു​പ​റ​ഞ്ഞ​ത്. മു​ന്‍ അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ര്‍ ശ്രീ​കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​യി​രു​ന്നു ആ​രോ​പ​ണം. എം​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ഴി​ഞ്ഞ​ത്തെ കെഎസ്‌ആര്‍ടിസി സൂ​പ്പ​ര്‍ വൈ​സ​ര്‍ ജൂ​ഡ് ജോ​സ​ഫ് എ​ന്ന​യാ​ളാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഡി​റ്റിം​ഗി​ല്‍ ക​ണ്ടെ​ത്തി​യ കാ​ര്യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും അ​ഴി​മ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഡി​ജി​പി​യോ​ട് നി​ര്‍​ദ്ദേ​ശി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​ക​ളാ​യി​ട്ടാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​ര​നെ ഓ​ര്‍​മി​പ്പി​ച്ചു.

Related News