Loading ...

Home International

വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി ചൈന;വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനവിലക്ക് തുടരുന്നു

തിരുവനന്തപുരം: പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കി ചൈന. കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് തിരിച്ചുപോകാനോ ക്ളാസുകളില്‍ പങ്കെടുക്കാനോ കഴിയാതെ പ്രതിസന്ധിയിലായത്. വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശന വിലക്ക് ചൈന നീക്കാത്തതാണ് ഇതിന് കാരണം. നിരവധി മലയാളികളാണ് എം ബി ബിഎസിനൊപ്പം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കുമായി ചൈനീസ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നത്. കൊവിഡ് പടര്‍ന്നുപിടിച്ചതോടെ കഴിഞ്ഞവര്‍ഷം ജനുവരി മുതലാണ് യൂണിവേഴ്‌സിറ്റികള്‍ മുന്‍കൈയെടുത്ത് വിദ്യാര്‍ത്ഥികളെ നാട്ടിലേക്കെത്തിച്ചത്. ചൈന സാധാരണനിലയിലേക്ക് എത്തിയതോടെ തങ്ങളെ തിരികെ കോളേജിലെത്തിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റികളോട് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും സ്ഥിതി ഇതുതന്നെ. ഇന്ത്യന്‍ എംബസി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് മുമ്ബില്‍ ഒട്ടേറെ തവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായി​ല്ല. അധികൃതരുടെ നടപടിമൂലം ഏറെ വിഷമിക്കുന്നത് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളാണ്. വാര്‍ഷിക ഫീസായ മൂന്നേകാല്‍ ലക്ഷം രൂപ അടച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. എന്നാല്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷകള്‍ അംഗീകരിച്ചിട്ടില്ല. ഇതാണ് വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ യൂണിവേഴ്‌സിറ്റികളിലേക്ക് മടങ്ങിയെത്തിയാല്‍ മാത്രമേ പറ്റൂ എന്നാണ് അവസ്ഥ. ഏജന്‍സികള്‍ വഴിയാണ് പലരും ചൈനയില്‍ സീറ്റ് തരപ്പെടുത്തിയത്. എന്നാല്‍ ഏജന്‍സികള്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നി ല്ലെന്നാണ് വി​ദ്യാര്‍ത്ഥി​കളും രക്ഷി​താക്കളും പറയുന്നത്.പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ബാങ്ക് ലോണെടെത്തും ലക്ഷങ്ങള്‍ കടംവാങ്ങിയുമാണ് പലരും പഠനത്തിനുളള വഴി കണ്ടെത്തിയത്.

Related News