Loading ...

Home International

ഒന്നരവര്‍ഷം നിയമം പിടിച്ചു വെയ്ക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി, നിയമങ്ങൾ പിന്‍വലിക്കും വരെ സമരമെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. നിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷക സമരം ശക്തമായി തുടരും. ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.കാര്‍ഷിക നിയമങ്ങള്‍ തത്കാലം നടപ്പിലാക്കില്ല, നിയമത്തിന്‍റെ മറ്റ് വശങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്നെല്ലാമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ കര്‍ഷകര്‍ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. നാളെയാണ് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പതിനൊന്നാം വട്ട ചര്‍ച്ച. കര്‍ഷക യോഗത്തിലെ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്നതല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Related News