Loading ...
വാഷിങ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡന്‍
ഒന്നാം നാള്‍ തിരുത്തിയത് 15 ട്രംപ്തീരുമാനങ്ങള്. ഏഴു മുസ്ലിം
രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര വിലക്കി 2017ല്‍ നടപ്പാക്കിയ
നിയമനിര്‍മാണമാണ് അതിലൊന്ന്. ഇനിയും കളയാന്‍ സമയം ബാക്കിയില്ലെന്നു
പ്രഖ്യാപിച്ചായിരുന്നു നടപടി. 'മുസ്ലിം വിലക്കി'ന് പ്രസിഡന്‍റ് അന്ത്യം
കുറിച്ചിരിക്കുന്നു- ഒരു മതത്തോട് കടുത്ത വൈരവും വെറുപ്പും
നിറഞ്ഞതായിരുന്നു ആ തീരുമാനം''- ബൈഡന്‍റെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
ജെന്‍ പെസ്കി പറഞ്ഞു.അമേരിക്കയിലെ
മുസ്ലിം സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കായിരുന്നു
നേരത്തെ ഡോണള്‍ഡ് ട്രംപ് യാത്ര വിലക്ക് പ്രഖ്യാപിച്ചത്.
ഇവിടങ്ങളില്‍നിന്ന് യു.എസിലേക്ക് യാത്ര ഇതോടെ
മുടങ്ങിയിരുന്നു. ബൈഡന്‍റെ പുതിയ ഉത്തരവിന് പിന്നാലെ ഈ
രാജ്യങ്ങളില്‍നിന്ന് യാത്ര പുനരാരംഭിക്കാന്‍ വിസ നടപടികള്‍ക്ക് തുടക്കം
കുറിക്കാനും നിര്‍ദേശം നല്‍കി. ഇറാന്‍, ലിബിയ, സോമാലിയ, ഇറാഖ്, സുഡാന്‍,
സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ട്രംപ്
വിലക്കേര്‍പ്പെടുത്തിയിരുന്നത്. നേരത്തെ ട്രംപ് പിന്‍വാങ്ങിയ ലോകാരോഗ്യ സംഘടനയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനും ബൈഡന്‍ നിര്‍ദേശം നല്‍കി.