Loading ...

Home USA

ആദ്യ പത്ത് ദിന പദ്ധതികള്‍ പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനാരോഹണത്തിന് മുമ്ബ് തന്നെ ആദ്യ പത്തു ദിവസത്തേക്കുള്ള കര്‍മപദ്ധതികള്‍ പുറത്തിറക്കി ജോ ബൈഡന്‍. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതാണ് ബൈഡന്‍ അജണ്ടയിലെ ഒന്നാമത്തെ ഇനം. കൂടാതെ വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതും പത്ത് ദിന പദ്ധതികളില്‍പ്പെടുന്നു.രാജ്യത്ത് മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതും അജന്‍ഡയിലുണ്ട്.ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. ്. വര്‍ക്ക് വീസ സംവിധാനവും എച്ച്‌1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍.

Related News