Loading ...

Home cinema

താണ്ഡവ് പരമ്പരയില്‍ തിരുത്തലുകള്‍ വരുത്താന്‍ നിര്‍മാതാക്കള്‍

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കപ്പെട്ട ആമസോണ്‍ പരമ്ബര താണ്ഡവില്‍ തിരുത്തലുകള്‍ നടത്താന്‍ നിര്‍മ്മാതാക്കള്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണകാര്യ‌ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ ഇത് വ്യക്തമാക്കിയത്.തിങ്കളാഴ്ച്ച നിരുപാധികം ക്ഷമ ചോദിക്കുകയും വിശദീകരണം നല്‍കിയതിന് ശേഷമാണ് പുതിയ നീക്കം. "നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. ഒരു വ്യകതിയുടെയോ, ജാതിയുടെയോ, സമൂഹത്തിന്റെയോ മതത്തിന്റെയോ മത വിശ്വാസങ്ങളുടെയോ വികാരങ്ങള്‍ വൃണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ആഹേളിക്കുവാനോ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല " സംവിധായകന്‍ അബ്ബാസ് അലി സഫര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. "പരമ്ബരക്കെതിരെ ഉയര്‍ന്ന പരാതികള്‍ പരിഗണിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.ഈ വിഷയത്തില്‍ വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയുണ്ട്". കേന്ദ്ര മന്ത്രാലയവും ആമസോണ്‍ പ്രതിനിധികളും പരമ്ബര നിര്‍മാതാക്കളും തമ്മില്‍ രണ്ടു ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Related News