Loading ...

Home Kerala

ട്രഷറി തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താകീത്തിലൊതുക്കി ധനവകുപ്പ്

തിരുവനന്തപുരം : വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ ട്രഷറി ഡയറക്റ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള താക്കീതിലൊതുക്കി ധനവകുപ്പ് . ഡയറക്ടര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ് താക്കീതിലൊതുക്കുന്നത്. ട്രഷറി ഡയറക്ടര്‍ à´Ž.à´Žà´‚.ജാഫര്‍, à´Ÿà´¿.എസ്.ബി ആപ്ലിക്കേഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, à´Ÿà´¿.എസ്.ബി ആപ്ലിക്കേഷന്‍ ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ എസ്.എസ്.മണി, വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ രാജ്മോഹന്‍ എസ്.ജെ എന്നിവര്‍ക്കെതിരെയുള്ള നടപടിയാണ് താക്കീതില്‍ ഒതുക്കിയത്.വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ 2.73 കോടി രൂപ തട്ടിച്ച കേസിലാണ് ധനവകുപ്പിന്റെ നടപടി. വിരമിച്ച ജീവനക്കാരന്റെ പാസ് വേര്‍ഡ് മാറ്റാതിരുന്ന ഉദ്യോഗസ്ഥന്‍ à´Ÿà´¿.എസ്.ബി ചീഫ് കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താനും താക്കീത് മാത്രമാണ് നല്‍കിയത്. à´¤à´¾à´•àµà´•àµ€à´¤àµ നല്‍കിയ മറ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മേല്‍നോട്ടക്കുറവുണ്ടായെന്നും, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുമെന്നല്ലാതെ മറ്റ് നടപടികള്‍ക്ക് നിര്‍ദേശമില്ല.

Related News