Loading ...

Home National

കേ​ന്ദ്രം കാ​ര്‍​ഷി​ക മേ​ഖ​ല​യെ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ര്‍​ക്ക് തീ​റെ​ഴു​തി: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ ആ​കെ കാ​ര്‍​ഷി​ക മേ​ഖ​ല​യേ​യും മു​ന്നോ നാ​ലോ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രു​ടെ കൈ​ക​ളി​ല്‍ എ​ത്തി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.

താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യോ മ​റ്റാ​രേ​യുമോ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മം സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ മോ​ദി സ​ര്‍​ക്കാ​ര്‍ കു​ത്ത​ക​ക​ളു​ടെ കൈ​യി​ല്‍ എ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​രും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍​ഷി​ക മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ 100 ശ​ത​മാ​നം പി​ന്തു​ണ​യ്ക്കു​ന്നു. അ​വ​ര്‍ ന​മു​ക്കു​വേ​ണ്ടി പോ​രാ​ടു​മ്ബോ​ള്‍ രാ​ജ്യ​ത്തെ ഓ​രോ വ്യ​ക്തി​യും അ​വ​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.ത​നി​ക്കൊ​രു വ്യ​ക്തി​ത്വ​മു​ണ്ട്. താ​ന്‍ ന​രേ​ന്ദ്ര മോ​ദി​യോ​യോ മ​റ്റാ​രെ​യു​മോ ഭ​യ​പ്പെ​ടു​ന്നി​ല്ല. താ​ന്‍ ദേ​ശ​സ്നേ​ഹി​യാ​ണ്, താ​ന്‍ ത​ന്‍റെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കും. താ​ന്‍ അ​വ​രെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News