Loading ...

Home sports

എ.ടി.പി. റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നദാല്‍

മഡ്രിഡ്: എ.ടി.പി. ടെന്നീസ് പുരുഷന്മാരുടെ റാങ്ക് പട്ടികയില്‍ റാഫേല്‍ നദാല്‍ സ്വന്തമാക്കിയത് ചരിത്ര നേട്ടം. 15 വര്‍ഷത്തിനു മുകളിലായി അതായത് 800 ആഴ്ചകളായി ആദ്യ പത്തിനുള്ളില്‍ സ്ഥാനം നില നിര്‍ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. 2005 ഏപ്രിലിലാണ് നദാല്‍ ആദ്യമായി പത്ത് റാങ്കിനുള്ളില്‍ വരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ 13 കിരീടങ്ങള്‍ നേടി നദാല്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ച്ചയായി 789 ആഴ്ചകള്‍ ആദ്യ പത്തില്‍ നിന്ന ജിമ്മി കോണറിന്റെ റെക്കോഡാണ് ഇതുവഴി നദാല്‍ ഭേദിച്ചത്. 931 ആഴ്ചകള്‍ ആദ്യ പത്തില്‍ നിന്ന് ലോക റെക്കോഡ് സ്വന്തമാക്കിയ ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ച താരമായ റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിന് മുന്നിലുള്ളത്. നിലവില്‍ ലോക റാങ്കിങ്ങില്‍ നദാല്‍ രണ്ടാമതും ഫെഡറര്‍ അഞ്ചാമതുമാണ്. നൊവാക്ക് ജോക്കോവിച്ചാണ് പട്ടികയില്‍ ഒന്നാമത്.

Related News