Loading ...

Home health

സന്ധിതേയ്മാനം സങ്കീര്‍ണതകള്‍ ഒഴിവാക്കാം

സന്ധിതേയ്മാനം അഥവാ ആര്‍ത്രൈറ്റിസ് വളരെ സാധാരണയായി കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ്. സന്ധികളിലെ തരുണാസ്ഥികള്‍ക്കുണ്ടാകുന്ന തേയ്മാനം മൂലം എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഈ രോഗം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. വിരലിലെ സന്ധികള്‍, കൈക്കുഴ, കൈമുട്ട്, ഉപ്പൂറ്റി, കാല്‍പ്പാദത്തിലെ സന്ധികള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് രോഗം കാണപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള അണുബാധ, പരിക്കുകള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും സന്ധികളിലെ തരുണാസ്ഥിയുടെ ഭാഗത്ത് കേടുപാടുകളുണ്ടാകുന്നു. ഏതു കാരണം കൊണ്ടാണ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി ആര്‍ത്രൈറ്റിസ്, സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് എന്നു രണ്ടായി തിരിക്കാം.

പ്രായമായവരില്‍ പ്രൈമറി ആര്‍ത്രൈറ്റിസ്

പ്രായാധിക്യം മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. അസ്ഥികളുടെ അഗ്രങ്ങളില്‍ വഴക്കവും മൃദുത്വവുമുള്ള തരുണാസ്ഥിയാണുണ്ടാവുക. സന്ധികളിലുള്ള ഈ തരുണാസ്ഥി ഭാഗങ്ങളിലായിരിക്കും രോഗം പിടിപെടുന്നത്. പ്രായമേറുന്നതോടെ തരുണാസ്ഥികള്‍ക്ക് തേയ്മാനമുണ്ടകുന്നത് സ്വാഭാവികമാണ്. മിക്കവാറും മധ്യവയസിലേക്കെത്തുന്നതോടെയാണ് പ്രൈമറി ആര്‍ത്രൈറ്റിസ് കൂടുതലായി കാണപ്പെടുന്നത്. 60 വയസുള്ള സ്ത്രീകളില്‍ ഇതുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രൈമറി ആര്‍ത്രൈറ്റിസ് സാവധാനത്തില്‍ രൂക്ഷമാകാറുണ്ട്. മരുന്നുകളുപയോഗിച്ച്‌ ശ്രദ്ധയോടെ ചികിത്സിച്ചാല്‍ രോഗം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്.

സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് കാരണങ്ങള്‍ പലത്

മറ്റെന്തെങ്കിലും കാരണം കൊണ്ട് തരുണാസ്ഥിക്ക് നാശമുണ്ടാവുന്ന അവസ്ഥയാണ് സെക്കന്‍ഡറി ആര്‍ത്രൈറ്റിസ്. അസ്ഥികള്‍ക്കുണ്ടാവുന്ന ഒടിവ്, അണുബാധ, ജന്മനാ തന്നെ അസ്ഥികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍, കാലുകള്‍ക്ക് നീളത്തിലോ ഘടനയിലോ ഉള്ള വ്യത്യാസം തുടങ്ങിയ ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് സെക്കന്‍ഡറി ആര്‍ൈത്രറ്റിസ് പിടിക്കപെടാം. ചെറുപ്രായത്തില്‍ തന്നെ മുട്ടു വേദനയും മറ്റ് അസ്വസ്ഥകളുമുണ്ടാകുന്നതിന്റെ കാരണം സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് ആയിരിക്കാം. സെക്കന്‍ഡറി ആര്‍ത്രൈറ്റിസസിന് ചികിത്സ അത്ര എളുപ്പമല്ല. അതുകൊണ്ട് വേദന ഉണ്ടാകുമ്ബോള്‍ തന്നെ ഡോക്ടറെ നേരില്‍ കണ്ട് രോഗ കാരണം കണ്ടെത്തി വേണ്ട ചികിത്സകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

ലക്ഷണങ്ങള്‍

സന്ധിതേയ്മാനത്തിന്റെ പ്രധാന ലക്ഷണം അസഹനീയമായ സന്ധിവേദന തന്നെയാണ്. സന്ധികള്‍ അമര്‍ത്തുമ്ബോള്‍ വേദന, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, ഉരസുന്നതുപോലുള്ള ശബ്ദം, സന്ധികള്‍ക്ക് ആയാസപ്പെടുമ്ബോള്‍ വേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. കാല്‍മുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന ഒരുതരം വിങ്ങല്‍, മുട്ടു മടക്കുമ്ബോള്‍ വേദന, മുട്ടു മടക്കി നിവര്‍ത്താന്‍ വിഷമം എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടും. കുറച്ചു സമയം ഇരുന്നു കഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ വിഷമമുണ്ടാകുന്നത് സാധരണയാണ്. മുട്ടിലുണ്ടാകുന്ന വീക്കം സാധാരണയായി കാണപ്പെടുന്ന രോഗ ലക്ഷണമാണ്. പെരുമുട്ട് എന്നും മറ്റും പറയാറുള്ള ഈ വീക്കത്തിന് സൈനോവൈറ്റിസ് എന്നാണ് പറയാറുള്ളത്. മുട്ടിനു തേയ്മാനമുള്ളവര്‍ ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ യൂറോപ്യന്‍ ക്ലോസെറ്റുകള്‍ ഉപയോഗിക്കുന്നതാവും നല്ലത്.

രോഗ നിര്‍ണയം

സന്ധി വേദനയുമായി വരുന്ന രോഗിയെ പരിശോധിക്കുമ്ബോള്‍ ആദ്യം വേദനയുടെ കാരണം കണ്ടെത്തണം. അതിന്റെ ഉറവിടം കണ്ടെത്തണം. അതായത് സന്ധിവേദനയാണോ അതോ സന്ധികള്‍ക്കു ചുറ്റുമുള്ള ഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണോ എന്ന് കണ്ടെത്തണം. വേദനയുടെ കാരണം തിരിച്ചറിയുകയാണ് അടുത്ത പടി. പല കാരണങ്ങള്‍ കൊണ്ട് മുട്ടുവേദനയുണ്ടാകാം. മുട്ടു ചിരട്ട തെന്നിപ്പോകുക, പ്ലൈകാരോഗം തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് വേദനയുണ്ടാകാം. അതുകൊണ്ട് രോഗകാരണം ആര്‍ത്രൈറ്റിസ് തന്നെയാണോയെന്ന് തീര്‍ച്ചപ്പെടുത്തിയ ശേഷമേ ചികിത്സ തുടങ്ങാവൂ. വേദനയുടെ സ്വഭാവം, കാഠിന്യം, വേദനയുള്ള സന്ധികളുടെ എണ്ണം, ഏതൊക്കെ സന്ധികളെയാണ് രോഗം ബാധിച്ചത്, ശരീരത്തിന്റെ ഇരു വശങ്ങളിലും രോഗം ഒരുപ്പോലെയാണോ ബാധിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ രോഗമെന്തെന്ന് തിരിച്ചറിയാന്‍ സഹായിക്കും.

ചികിത്സ വേദന കുറയാനുള്ള മരുന്നുകളാണ് പ്രധാനമായും നല്‍കുന്നത്. സന്ധിവേദനയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘുവ്യായമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. വേദന കുറഞ്ഞിരിക്കുന്ന സമയങ്ങളില്‍ മാത്രമേ വ്യായാമം ചെയ്യാവൂ. ഇടുപ്പിലും കാല്‍മുട്ടിലുമുണ്ടാവുന്ന വേദനയുടെ മുഖ്യകാരണങ്ങളിലൊന്ന് അമിതഭാരമാണ്. ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഭാരം കുറയ്ക്കണം. à´ˆ രോഗത്തിന് ഏറ്റവും നല്ല ചികിത്സയാണ് ഭാരം കുറയ്ക്കല്‍. സന്ധികളില്‍ വേദനയോ നീര്‍കെട്ടൊ അനുഭവപ്പെട്ടാല്‍ à´† സന്ധികള്‍ ചലിപ്പിക്കാതെ അതിനു കുറച്ചു മണിക്കൂര്‍ വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കുക. ശസ്ത്രക്രിയ മരുന്നുകള്‍കൊണ്ട് ഭേദമാക്കാന്‍ കഴിയാത്തത്ര ഗുരുതരാവസ്ഥയിലേക്കെത്തിക്കഴിഞ്ഞാല്‍ സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. സന്ധിമാറ്റിവെയ്ക്കല്‍ ഭാഗികമായും പൂര്‍ണമായും നടത്താറുണ്ട്. 50-60 വയസായവരിലാണ് ഇത്തരം ശസ്ത്രക്രിയ നടത്താറുള്ളൂ. മാറ്റി വെച്ച സന്ധികള്‍ 10-15 വര്‍ഷത്തിലധികം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ à´…à´µ വീണ്ടും മാറ്റിവെക്കേണ്ടതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വേദനയുള്ള സന്ധികള്‍ക്ക് അമിതായാസമുണ്ടാതെ ശ്രദ്ധിക്കുക.
2. കുത്തിയിരിക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കുക.
3. നാടന്‍ ക്ലോസറ്റിനു പകരം യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുക.
4. തടിയും തൂക്കവും കഴിവതും കുറയ്ക്കുക.
5. വ്യായാമങ്ങള്‍ ചിട്ടയോടെ ചെയ്യുക.
6. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തരുത്.
7. ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. അടി പരന്ന ചെരുപ്പുകള്‍ ഉപയോഗിക്കുന്നാവും നല്ലത്.
8. ചിട്ടയോടുകൂടിയ ജീവിതശൈലിയില്‍ ജീവിക്കാന്‍ ശ്രമിക്കുക.



Related News