Loading ...

Home Africa

സുഡാനില്‍ ഭീകരാക്രമണം; 83 പേര്‍ കൊല്ലപ്പെട്ടു

കാര്‍ട്ടൂം : സുഡാനില്‍ വന്‍ ഭീകരാക്രമണം. ഇല്‍ ഗെനിയയിലെ പടിഞ്ഞാറന്‍ ദര്‍ഫുര്‍ സ്റ്റേറ്റിലുണ്ടായ ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനായി സുഡാനിലെ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. à´¸à´‚ഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related News