Loading ...
ടെഹ്റാന്‍ ഗള്‍ഫ് മേഖലയിലേക്ക് പുതുതായി ബി 52 ബോംബര്‍ വിമാനങ്ങള്‍ കൂടി വിന്യസിച്ച യുഎസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍.ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്ക് സൈനിക ബജറ്റ് ചെലവഴിക്കുന്നതിന് പകരം അമേരിക്ക തങ്ങളുടെ പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിനായി തുക വിനിയോഗിക്കൂവെന്ന് ഇറാന്‍ വ്യക്തമാക്കി.രണ്ട് ബി 52 ബോംബര്‍ വിമാനങ്ങളാണ് യുഎസ് പുതുതായി വിന്യസിച്ചത്.ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലൂടെയായിരുന്നു വിമാനങ്ങള്‍ അയച്ചത്. ഇതോടെ രണ്ടു മാസത്തിനുള്ളില്‍ അമേരിക്ക ഗള്‍ഫിലേക്ക് അയക്കുന്ന ബോംബര്‍ വിമാനങ്ങളുടെ എണ്ണം അഞ്ചായി.അതേസമയം ബി -52 ദൗത്യത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഞായറാഴ്ച അപലപിച്ചു,.ഈ നടപടി ടെഹ്‌റാനെ ഭയപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍, യുഎസ് തങ്ങളുടെ കോടിക്കണക്കിന് വരുന്ന സൈനിക ബജറ്റ് നികുതിദായകരുടെ ആരോഗ്യത്തിനായി ചെലവഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 200 വര്‍ഷമായി ഇറാന്‍ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇറാന്‍ മടിക്കില്ലെന്നും സരീഫ് ട്വീറ്റ് ചെയ്തു.ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് യുഎസ് വിന്യസിച്ചത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കരയിലേയും കടയിലേയും ആക്രമണം ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈലുംകളും ഡ്രോറണുകളും പരീക്ഷിരുന്നു. കഴിഞ്ഞ വര്‍ഷം ബാഗ്ദാദില്‍ ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ വാര്‍ഷിക വേളയിലായിരുന്നു ഇറാന്‍ സൈനിക പരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു യുഎസ് നടപടി.അധികാരമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇറാനെതിരെ സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ . അതേസമയം ഇറാനുമായി ഒരു യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മേഖലയുടെ സുരക്ഷ ഉറപ്പാക്കാനാണ് സൈനിക വിന്യാസം എന്നുമാണ് ട്രംപ് ഭരണകുടത്തിന്റെ വിശദീകരണം.