Loading ...

Home Kerala

മുകേഷ് അടക്കം സഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍, കൊല്ലം എംഎല്‍എ എം മുകേഷ്, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ ദാസന്‍ എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നടനും എംഎല്‍എയുമായ മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് സ്ഥിരീകരിച്ചതായി ബിജിമോള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News