Loading ...

Home International

പ്രതിപക്ഷ നേതാവ് അലക്‌സി നാവല്‍നിയെ അറസ്​റ്റ്​ ചെയ്​ത്​ റഷ്യൻ പ്രസിഡന്റ്

 à´®àµ‹à´¸àµâ€Œà´•àµ‹: ചികിത്സയ്ക്ക് ശേഷം ബെര്‍ലിനില്‍ നിന്നും മോസ്‌കോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയ്ക്ക് വിലങ്ങ്.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നി വിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

വിമാനത്താവളത്തില്‍ കാത്തുനിന്ന ഭാര്യ യുലിയയെ ആലിംഗനം ചെയ്ത് നിമിഷങ്ങള്‍ക്കകം കറുക്ക മുഖംമൂടി ധരിച്ച നാലു പൊലീസുകാരെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ കാത്തുനിന്ന അനുയായികളെയും പൊലീസ് അറസ്റ്റ് ചെയത്‌നീക്കി.2014ല്‍ അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ യാതൊരു കാരണവുമില്ലാതെയാണ് അറസ്റ്റ് എന്ന് നവല്‍നിയുടെ അഭിഭാഷകന്‍ ആരോപിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 20ന് സൈബീരിയയില്‍ വച്ചാണ് നവല്‍നിക്ക് വിഷബാധയേറ്റത്. അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപണമുണ്ടാകയും റഷ്യ വിശദീകരണം നല്‍കുകയും വേണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് റഷ്യ വാദിച്ചത്.നവല്‍നിയുടെ അറസ്റ്റിനെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു.



Related News