Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിത സുപ്രീം കോടതി ജഡ്ജിമാരെ വെടിവെച്ച്‌ കൊന്നു

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച പുലര്‍ച്ചെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാത തോക്കുധാരികള്‍ കൊലപ്പെടുത്തി.സുപ്രീംകോടതി ജഡ്ജിമാര്‍ ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം പറഞ്ഞു. ആക്രമണം കാബൂള്‍ പൊലീസ് സ്ഥിരീകരിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തങ്ങളല്ല ആക്രമണത്തിന് പിന്നില്‍ എന്ന് താലിബാന്‍ സായുധ സംഘത്തിന്റെ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും ഏതാനും മാസങ്ങളായി അഫ്ഗാനിസ്ഥാനില്‍ അക്രമം വര്‍ദ്ധിച്ചുവരികയാണ്. à´ªàµà´°à´¤àµà´¯àµ‡à´•à´¿à´šàµà´šàµà´‚ കാബൂളില്‍, ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പുതിയ പ്രവണത നഗരത്തില്‍ ഭയം വിതച്ചിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം.

Related News