Loading ...

Home USA

കുടിയേറ്റ നിയ​ന്ത്രണം ഇല്ലാതാക്കും, പാരിസ്​ ഉടമ്പടിയുടെ ഭാഗമാകും; ഭരണനയം പ്രഖ്യാപിച്ച്‌ ബൈഡന്‍

വാഷിങ്ടണ്‍: ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്​ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന്​ നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലിന്‍ അറിയിച്ചു. കാലാവസ്​ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ്​ ഉടമ്ബടിയുടെ ഭാഗമാകുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ്​ ഭരണകൂടം പാരിസ്​ ഉടമ്ബടിയില്‍ നിന്ന്​ പിന്‍മാറിയതായിരുന്നു.
കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ കരകയറ്റുന്നതിനായി ജോ ബൈഡന്‍ പുതിയ സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും തുക മാറ്റിവെച്ചിട്ടുണ്ട്​. à´•àµ‹à´µà´¿à´¡àµ ബാധിക്കുകയും ജീവിതം തകരുകയും ചെയ്​തവര്‍ക്കും പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്കും സഹായ പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ട്​.രാജ്യത്തിന്‍റെ ആരോഗ്യ മേഖല വളരെ പരിതാപകരമാണെന്ന്​ റോണ്‍ ക്ലിന്‍ ചൂണ്ടികാട്ടി. അതില്‍ മാറ്റം വരുത്താന്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വായ്​പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്ബത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കല്‍ നടപടികളില്‍ നിന്ന്​ സംരക്ഷിക്കുമെന്നും നിയുക്​ത പ്രസിഡന്‍റ്​ ജോ ബൈഡനെ ഉദ്ധരിച്ച്‌​ റോണ്‍ ക്ലിന്‍ പറഞ്ഞു.

Related News