Loading ...

Home Kerala

വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് വാക്സിന്‍ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡ്. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്സിനുകള്‍ കിട്ടണം. വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടുതല്‍ വാക്സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. 10.30ഓടെ വാക്സിനേഷന്‍ തുടങ്ങും. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഇന്ന് വാക്സിന്‍ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും.133 വാക്സീനേഷന്‍ കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡിന്‍റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍ , പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍ , ഗര്‍ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കില്ല. കുത്തിവയ്പ് എടുത്തവര്‍ക്ക് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും
കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക.

Related News