Loading ...

Home National

സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല

കേന്ദ്രസര്‍ക്കാരുമായുള്ള ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍. 17ന് കൂടുതല്‍ സമര പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കര്‍ഷരുടെ മറുപടി. ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നിര്‍ദേശം കര്‍ഷകര്‍ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചര്‍ച്ചയെ നിലപാട് കര്‍ഷക സംഘനകള്‍ ആവര്‍ത്തിച്ചു. ഭേദഗതികളിലെ ആശങ്കകള്‍ ചര്‍മ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറിന്റെയും പീയുഷ് ഗോയലിന്‍റെയും പ്രതികരണം. സമരക്കാരെ കേന്ദ ഏജന്‍സികളെ വച്ച്‌ വേട്ടയാടുന്നതിലും കര്‍ണാലില്‍ 1000 കര്‍ഷകര്‍ക്കെതിരെ കേസെടുത്തലിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു.19ന് 10-ാം വട്ട ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകരുടെ സമരം 52ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Related News