Loading ...

Home USA

ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കി​ല്ല

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കി​ല്ല. ച​ട​ങ്ങു​ക​ള്‍​ക്ക് തൊ​ട്ടു​മു​ന്‍​പ് ട്രം​പ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി വി​ടു​മെ​ന്നാ​ണ് വി​വ​രം. ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ പാം ​ബീ​ച്ച്‌ റി​സോ​ട്ടി​ലേ​ക്കാ​ണ് ട്രം​പ് പോ​കു​ക.

അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ര്‍​ഫോ​ഴ്സ് വ​ണ്ണി​ലാ​ണ് ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക് പോ​കു​ന്ന​ത്. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് എ​യ​ര്‍​ഫോ​ഴ്സ് വ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വ് ഇ​ല്ലെ​ങ്കി​ലും ട്രം​പ് ഈ ​പ​തി​വ് തെ​റ്റി​ക്കു​ക​യാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സൈനിക കേന്ദ്രത്തില്‍വച്ച്‌ ഔദ്യോഗിക യാത്രയയപ്പ് നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ട്രം​പ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ് ച​ട​ങ്ങി​നെ​ത്തു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

Related News