Loading ...

Home National

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഉദ്യമത്തിന് തുടക്കം കുറിച്ച്‌ ഇന്ത്യ.രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാക്സിന്‍ ഡോസ് സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത് . ഡല്‍ഹി എയിംസ് ഡയക്ടര്‍ ഡോ. ഡോ. രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്നണി പോരാളികളും വഹിച്ച പങ്ക് സ്മരിച്ച്‌ പ്രധാനമന്ത്രി വികാരധീനനായിരുന്നു .

Related News