Loading ...

Home National

കോൺ​ഗ്രസിന്​ അടിതെറ്റി; ഉത്തരാഖണ്ഡിൽ ബി.ജെ.പി

ഡെറാഡൂൺ: ഹരീഷ്​ റാവത്തി​െൻറ നേതൃത്വത്തിലുള്ള ​കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിച്ച്​ ഉത്തരാഖണ്ഡിൽ ബി.ജെ.പി മുന്നിൽ. ഭരണപ്രതിസന്ധി ഉൾപ്പടെയുള്ള വിഷയങ്ങൾ സംസ്ഥാന രാഷ്​ട്രീയത്തെ ​സംഭവബഹുലമാക്കിയിരുന്നു.​ ഇഞ്ചോടിച്ച്​ പോരാട്ടമാണ്​ എക്​സിറ്റ്​പോളുകൾ പ്രവചിച്ചതെങ്കിലും വലിയ ഭൂരിപക്ഷമാണ്​ ബി.ജെ.പി നേടിയത്​. തിളക്കമാർന്ന വിജയത്തിനിടയിലും കോൺഗ്രസിനെ അട്ടിമറിച്ച്​ ഉത്തരാഖണ്ഡിൽ ഭരണം പിടിക്കാൻ ബി.ജെ.പി മുമ്പ്​ നടത്തിയ നീക്കങ്ങൾ അവരെ വേട്ടയാടും​. മൽസരിച്ച രണ്ട്​ മണ്ഡലങ്ങളിലും ഹരീഷ്​ റാവത്ത്​​ പരാജയപ്പെട്ടതും കോൺഗ്രസിന്​ കനത്ത തിരിച്ചടിയായി.കോൺഗ്രസിൽ നിന്ന്​ ബി.ജെ.പിയിലെത്തിയ എം.എൽ.എമാർക്ക്​ ഇനി ആശ്വസിക്കാം. തങ്ങളെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്​ ബി.ജെ.പിയുടെ വിജയം തെളിയിക്കുന്നതായി അവർക്ക്​ അവകാശപ്പെടാം. എന്നാൽ അതിനുമപ്പുറം ഹരീഷ്​ റാവത്തി​െൻറ നേതൃത്വത്തിലുള്ള സർക്കാറിന്​ എതിരായുള്ള ഭരണവിരുദ്ധ വികാരം തന്നെയാണ്​ ബി.ജെ.പിക്ക്​ തുണയായത്​. അഞ്ച്​ സംസ്ഥാനങ്ങളിലും അലയടിച്ച ഭരണവിരുദ്ധ വികാരം ഉത്തരാഖണ്ഡിലും ഉണ്ടായി എന്നതിനപ്പുറം ബി.ജെ.പിയുടെ വിജയത്തിന്​ മറ്റ്​ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ല.

Related News