Loading ...

Home International

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 മുതിര്‍ന്ന പൗരന്മാ‌ര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച്‌ നോര്‍വെ

ന്യൂഡല്‍ഹി: ഫൈസറിന്റെ എംആര്‍എന്‍എ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതില്‍ 23 മുതിര്‍ന്ന പൗരന്മാര്‍ മരണമടഞ്ഞതായി നോര്‍വെ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍‌ഷം ഡിസംബര്‍ അവസാനത്തോടെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. മുതിര്‍ന്ന പൗരന്മാരിലും നഴ്‌സിംഗ് ഹോമുകളിലുള‌ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്‌പ്പ് നടത്തിയത്. ആരോഗ്യം കുറവുള‌ള നഴ്‌സിംഗ് ഹോമുകളില്‍ കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരാണ് മരിച്ചവരെല്ലാം. ഇവരെല്ലാവരും 80 വയസിന് മുകളിലുള‌ളവരാണ്. ചിലര്‍ 90 വയസിന് മുകളിലുള‌ളവരും. നോര്‍വീജിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംആര്‍എന്‍എ വാക്‌സിന്റെ പാര്‍ശ്വഫലങ്ങളായ പനിയുംഛര്‍ദ്ദിയും വയറിളക്കവും മൂലമാണ് ഇവരില്‍ 13 പേരും മരിച്ചത് എന്ന് നോര്‍വീജിയന്‍ മെഡിക്കല്‍ ഏജന്‍സി സ്ഥിരീകരിച്ചു.സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ച മുതിര്‍ന്നവരില്‍ സമഗ്രമായ പഠനം നടത്താന്‍ ഡോക്‌ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇത് തികച്ചും യാദൃച്ഛികം മാത്രമാകാമെന്നും എങ്കിലും സമഗ്ര അന്വേഷണം നടത്തുകയാണെന്നുമാണ് നോര്‍‌വീജിയന്‍ മെഡിക്കല്‍ ഏജന്‍സി ഡയറക്‌ടര്‍ സ്‌റ്റെയിനര്‍ മാഡ്സെന്‍ അഭിപ്രായപ്പെട്ടത്. മുതിര്‍ന്ന പൗരന്മാര്‍ മരണമടഞ്ഞത് വാക്‌സിന്‍ മൂലമാണോ മറ്റ് കാരണങ്ങളാലാണോയെന്ന് പഠിക്കണമെന്ന് ചൈനീസ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫൈസര്‍ വാക്‌സിന്റെ ഉപയോഗം വിലക്കണമെന്നാണ് ഇവരുടെ അഭിപ്രായം. മനുഷ്യരില്‍ ഫൈസര്‍ വാക്‌സിന്റെ സുരക്ഷ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് രോഗ ഗവേഷകര്‍ പറയുന്നത്.

Related News