Loading ...

Home cinema

വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി, സുഗതകുമാരി സ്മാരകത്തിന് 2 കോടി നല്‍കി ബജറ്റ് പ്രഖ്യാപനം

വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വച്ച്‌ 3 കോടിയുടെ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി. പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ നീക്കിയിരുത്തും. അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി. പ്രഫഷണല്‍ നാടകങ്ങള്‍ക്ക് 2 കോടി നല്‍കുമെന്ന് ധനമന്ത്രി. കോഴിക്കോട്ട് എം.പി.വീരേന്ദ്രകുമാര്‍ സ്മാരകത്തിന് 5 കോടി. ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് 2 കോടി. ഇതിനൊപ്പം തൃശൂര്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപയും പട്ടികജാതി വിഭാഗങ്ങളിലെ നവോത്ഥാന നായകര്‍ക്ക് സ്മാരകം പണിയാന്‍ 25 ലക്ഷം രൂപയും വകയിരുത്തി. വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് ഭവന സമുച്ചയം നിര്‍മ്മിക്കും. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ തുക 1000 രൂപ വര്‍ധിപ്പിക്കും. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റില്‍ പറയുന്നു. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 75,000 ല്‍ നിന്ന് ഒരു ലക്ഷമാക്കും. കശുവണ്ടി തൊഴിലാളികള്‍ക്കു ഗ്രാറ്റുവിറ്റി നല്‍കാന്‍ 60 കോടി. കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി.കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. കാരുണ്യപദ്ധതിയില്‍ വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കും. ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി വര്‍ധിപ്പിക്കും. ഇത് ഏപ്രില്‍ മാസം മുതല്‍ നല്‍കി തുടങ്ങും. 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍. ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ 2021 ഫെബ്രുവരിയില്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷം സൃഷ്ടിക്കും.

Related News