Loading ...

Home National

ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന പരിപാടികള്‍ക്ക്​ അമിത്​ഷായുടെ വിലക്ക്​

ന്യൂഡല്‍ഹി: രാജ്യം മുഴുക്കെ അലയടിക്കുന്ന കാര്‍ഷിക നിയമ വിരുദ്ധ സമരത്തി​െന്‍റ ചൂടില്‍ നൊന്ത്​ ഭാരതീയ ജനത പാര്‍ട്ടി. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചുള്ള ഒരു പരിപാടിയും ഹരിയാനയില്‍ സംഘടിപ്പിക്കരുതെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ 'ഉത്തരവിറക്കി'. കഴിഞ്ഞ ദിവസം സംസ്​ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാല്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രതിഷേധക്കാര്‍ കൈയേറിയതിനെ തുടര്‍ന്ന്​ റ​ദ്ദാക്കേണ്ടിവന്നിരുന്നു. ഒരു സംഘം കര്‍ഷകരാണ്​ സംഘടിച്ചെത്തിയത്​.
ഇനിയും സമാന പരിപാടികള്‍ നടത്തുന്നത്​ ഹരിയാനയില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്​. 'കര്‍ഷകരുമായി ഇനിയും സംഘട്ടനത്തിന്​ ഉദ്ദേശ്യമില്ലെന്ന്​' ഖട്ടര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ്​ കൈയാളുന്ന കന്‍വര്‍ പാല്‍ ഗുജ്ജാര്‍ പറഞ്ഞു. ചൊവ്വാഴ്​ച അമിത്​ ഷാ സംസ്​ഥാനത്തെത്തി സ്​ഥിതിഗതികള്‍ ചര്‍ച്ച ചെയ്​തിരുന്നു. ജനുവരി 26ന്​ റിപ്പബ്ലിക്​ ദിനാഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വന്‍ ട്രാക്​ടര്‍ റാലിക്ക്​ ഒരുങ്ങുകയാണ്​ കര്‍ഷകര്‍. ജനുവരി 10ന്​ കൈംല ഗ്രാമത്തില്‍ 'കിസാന്‍ മഹാപഞ്ചായത്ത്​' സംഘടിപ്പിച്ച്‌​ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ പദ്ധതിയിട്ടതായിരുന്നു മുഖ്യമന്ത്രി ഖട്ടര്‍. എന്നാല്‍, പ്രതിഷേധവുമായി എത്തിയ കര്‍ഷകരെ വിരട്ടിയോടിക്കാന്‍ കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിക്കേണ്ടിവന്നു. എന്നിട്ടും, ഖട്ടര്‍ എത്തിയ വേദിയില്‍ സംഘടിച്ചെത്തിയ കര്‍ഷകര്‍ സ്​റ്റേജ്​ തകര്‍ക്കുകയും കസേരകളും പോസ്​റ്ററുകളും തകര്‍ക്കുകയും ചെയ്​തു. കര്‍ഷക​ര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കാന്‍ അനുമതി നല്‍കിയ സംസ്​ഥാനമാണ്​ ഹരിയാന. എന്നാല്‍, 45 ദിവസമായി തുടരുന്ന സമരത്തില്‍ പഞ്ചാബിനു പുറമെ ഹരിയാനയില്‍നിന്നും ആയിരക്കണക്കിന്​ സമരക്കാര്‍ രംഗത്തുണ്ട്​.

Related News