Loading ...

Home Gulf

സൗദി പൗരന്മാര്‍ക്ക് 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുമതി വേണം

റിയാദ്: പ്രത്യേക അനുമതിയില്ലാതെ സൗദി പൗരന്മാര്‍ക്ക് ഇനി 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലിബിയ, സിറിയ, ലബനാന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, കോംഗോ, അഫ്‍ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറുസ് എന്നിവയാണ് ആ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഈസമയത്ത് താമസിക്കുന്ന സൗദി പൗരന്മാരോട് എംബസികളില്‍ വിവരമറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ സ്ഥിരത കൈവരിക്കാനാവാത്ത സാഹചര്യത്തിലാണ് തീരുമാനം.

Related News