Loading ...

Home Gulf

ഖത്തറിനായി വ്യോമപാത തുറന്ന് ഈജിപ്തും ബഹ്‌റിനും

കൈറോ: ഖത്തര്‍ വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്നുകൊടുത്ത് ഈജിപ്ത്. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസ് വൈകാതെ തുടങ്ങും. വെള്ളിയാഴ്ച ഖത്തര്‍ എയര്‍വേയ്‌സിന്റെ  ആദ്യ വിമാനം കൈറോയില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ ചരക്ക് നീക്കത്തിനും കരാറായിട്ടുണ്ട്.
2017 ജൂണില്‍ സൗദി  അറേബ്യ, യു.à´Ž.à´‡, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഈജിപ്തും ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സഊദി അറേബ്യയില്‍ നടന്ന ഉച്ചകോടിയോടെയാണ് ഉപരോധം അവസാനിച്ചത്.

Related News