Loading ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന
സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കോഴി ഇറച്ചി വിഭവങ്ങള്‍
നിരോധിച്ചു. നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ
പ്രദേശങ്ങളിലാണ് നിരോധന ഉത്തരവിറക്കിയത്. മുട്ട
അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴി ഇറച്ചിയോ
വിളമ്ബിയാല്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്ക്കുമെതിരേ
കര്‍ശന നടപടിയെടുക്കുമെന്നും കോര്‍പറേഷനിലെ
ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.