Loading ...

Home cinema

മാസ്റ്റര്‍ തിയറ്ററില്‍ ; ആവേശത്തോടെ ആരാധകര്‍

കൊച്ചി: കോവിഡ് ലോക്ഡൗണിനുശേഷം മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിഞ്ഞു. വിജയ്യുടെ തമിഴ്‌ ചിത്രമായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകള്‍ ഇന്ന് തുറന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ 9 മണിക്കാണ് ഫസ്റ്റ് ഷോ ആരംഭിച്ചത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലായി ആണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടക്കുക. അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നാണ് സൂചന.
വലിയൊരു ഇടവേളയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇത്രയുംകാലം അടച്ചിട്ട തിയേറ്ററുകളിലെ പ്രൊജക്ടര്‍, ജനറേറ്റര്‍, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായ നിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പല്‍ പിടിച്ചു.
വീണ്ടും തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവായതായും തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.എല്ലാ തിയേറ്ററിലും അമ്ബതുശതമാനം കാണികളെ മാത്രമാണ് പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

Related News