Loading ...

Home health

രാജസ്ഥാനില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു; അതീവ ജാഗ്രത

ജയ്പൂര്‍: രാജസ്ഥാനിലെ 15 ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ജയ്പൂര്‍ മൃഗശാല അടച്ചു. രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ജയ്പൂര്‍, ദവ്‌സ, സവായ് മധോപോര്‍, ഹനുമാര്‍ഗ്, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍, ചിട്ടോര്‍ഗഡ്, പാലി, ബാരണ്‍, കോട്ട, ബന്‍സ്വാര, സിരോഹി, പ്രതാപ്ഘട്ട്, ട്ടോംഗ്, കരൗലി എന്നീ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 10 സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ തടാകങ്ങള്‍, വളര്‍ത്തുപക്ഷി മാര്‍ക്കറ്റുകള്‍, മൃഗശാലകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനുമാണ് കേന്ദ്രം നിര്‍ദ്ദേശം. രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News