Loading ...

Home sports

ലാ ലീഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെവിയയെ തോല്‍പ്പിച്ച്‌ അത്‌ലറ്റികോ മാഡ്രിഡ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റികോയുടെ ജയം. സ്വന്തം തട്ടകമായ വാന്‍ഡാ മെട്രോപോളിറ്റാനോവില്‍ നടന്ന മത്സരത്തിലാണ് സെവിയയെ പരാജയപ്പെടുത്തിയത്. കളിയുടെ ഇരുപകുതികളിലുമായാണ് അത്‌ലറ്റികോ ഗോളടിച്ചത്. 17-ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറയയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 76-ാം മിനിറ്റില്‍ സൗള്‍ നിഗ്വസ് രണ്ടാം ഗോളും നേടി. ലീഗില്‍ ഒന്നാം സ്ഥാനക്കാരാണ് അത്‌ലറ്റികോ.

Related News