Loading ...

Home International

ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിപ്പിക്കുന്നു; ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡ

ഒട്ടാവ: ബ്രിട്ടണ് പുറകേ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കര്‍ശനമായി വിലക്കി കാനഡയും. ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്ന റിപ്പോര്‍ട്ടിന്മേലാണ് നടപടി. ഉയിഗുറുകള്‍ക്കെതിരെ ചൈന നടത്തുന്നത് പരസ്യമായ മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളെ തടവിലാക്കിയും പീഡിപ്പിച്ചും പുറത്തിറക്കുന്ന വസ്തുക്കള്‍ ഒരു കാരണവശാലും രാജ്യത്തേക്ക് വരാന്‍ അനുവദിക്കില്ലെന്നും കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍കോയിസ് ഫിലിപ്പേ ഷാംപെയിന്‍ വ്യക്തമാക്കി. ബ്രിട്ടനൊപ്പം തങ്ങളും ചൈനയുടെ മനുഷ്യത്വഹീന നടപടികളെ അപലപിക്കുന്നതോടൊപ്പം വ്യാപാര രംഗത്ത് നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഷാംപെയിന്‍ വ്യക്തമാക്കി. ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളെല്ലാം ദുരൂഹമായി തുടരുന്നു. സാധനങ്ങള്‍ രാജ്യങ്ങളിലേക്ക് തള്ളുന്നതാണ് ചൈനയുടെ രീതി. ആദ്യ ഘട്ടത്തില്‍ ഗുണനിലവാരത്തെ ശ്രദ്ധിച്ചിരുന്ന തങ്ങള്‍ക്ക് ഇനി അന്താരാഷ്ട്രതലത്തിലെ മാനുഷിക വിഷയങ്ങളും ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്. കാനഡ എന്നും രാജ്യത്തെ മൂല്യങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുന്ന സമൂഹമാണെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി പറഞ്ഞു.

Related News