Loading ...

Home Kerala

ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കൊ​ച്ചി​യി​ലെ​ത്തി. രാ​വി​ലെ 10.45 ഓ​ടെ ഗോ ​എ​യ​റി​ന്‍റെ കാ​ര്‍​ഗോ വി​മാ​ന​മാ​യ ജി8 347​ല്‍ ‍നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് വാ​ക്‌​സി​ന്‍ എ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ റീ​ജ​ണ​ല്‍ വാ​ക്‌​സി​ന്‍ സ്റ്റോ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഉ​ച്ച​യ്ക്കു ത​ന്നെ മ​റ്റു സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും അ​യ​ക്കും. 1.80 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ പ്ര​ത്യേ​ക താ​പ​നി​ല ക്ര​മീ​ക​രി​ച്ച 15 ബോ​ക്‌​സു​ക​ളി​ലാ​യാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ബോ​ക്‌​സി​ല്‍ 12000 ഡോ​സ് വീ​തം 15 ബോ​ക്‌​സു​ക​ള്‍ ഉ​ണ്ടാ​വും. പാ​ല​ക്കാ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വാ​ക്‌​സി​ന്‍ റീ​ജ​ണ​ല്‍ സ്റ്റോ​റി​ല്‍​നി​ന്ന് അ​യ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട ആ​ളു​ക​ളെ കോ​വി​ഡ് പോ​ര്‍​ട്ട​ല്‍ വ​ഴി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം എ​ളു​പ്പ​ത്തി​ലേ​ക്കാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള കോ​വി​ന്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട ആ​ളു​ക​ള്‍​ക്ക് മെ​സേ​ജ് വ​ഴി സ്വീ​ക​രി​ക്കേ​ണ്ട കേ​ന്ദ്ര​വും സ​മ​യ​വും അ​റി​യി​ക്കും.

ജി​ല്ല​യി​ല്‍ 60,000 ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. 100 പേ​രി​ല്‍ അ​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​താ​തു കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ദ്യം ന​ല്‍​ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു.

ആ​ദ്യ ഘ​ട്ട വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കു​ന്ന​തി​ന് മു​ന്‍​പും മെ​സേ​ജ് ല​ഭി​ക്കും. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക ആ​വ​ശ്യ​മെ​ങ്കി​ല്‍ ത​യാ​റാ​ക്കൂ.

Related News