Loading ...

Home Business

ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തോടെ ആരംഭിച്ച ഓഹരി വിപണി പുതിയ റെക്കോഡ് കുറിച്ച്‌ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 247.79 പോയന്റ് നേട്ടത്തില്‍ 49,517.11ലും നിഫ്റ്റി 78.70 പോയന്റ് ഉയര്‍ന്ന് 14,563.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1647 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്. ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്ബനി, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ആറ് ശതമാനം നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4ശതമാനവും 0.2ശതമാനവും ഉയര്‍ന്നു. ഫാര്‍മ സൂചിക ഒരുശതമാനവും എഫ്‌എംസിജി സൂചിക 0.5ശതമാനവും നഷ്ടമുണ്ടാക്കി.

Related News