Loading ...
ലണ്ടന്‍: ചൈനക്കെതിരെ വ്യാപാര നയത്തില്‍ ശക്തമായ നിലപാടുമായി
ബ്രിട്ടണ്‍. ഉയിഗുര്‍ മുസ്ലീംങ്ങളെ അടിമവേല ചെയ്യിച്ചുള്ള ഉത്പ്പന്നങ്ങളാണ്
ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളി ലേക്ക് വരുന്നതെന്ന സംശയമാണ് ബ്രിട്ടനെ
നടപടിക്ക് പ്രേരിപ്പിച്ചത്. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടണ്‍ ഒരു
വിദേശരാജ്യത്തിനെതിരെ സ്വീകരിക്കുന്ന ആദ്യ വ്യാപാര നിരോധന നടപടിയാണിത്. ചൈനയുടെ
സിന്‍ജിയാംഗ് മേഖലയിലാണ് മുപ്പതു ലക്ഷം ഉയിഗുറുകളെ തടങ്കല്‍ പാളയങ്ങളില്‍
താമസിപ്പിച്ച് നിര്‍ബന്ധിത വേല ചെയ്യിക്കുന്നത്. തുച്ഛമായ ശന്പളം മാത്രം
നല്‍കിയാണ് തൊഴിലെടുപ്പിക്കുന്നത്. മുസ്ലീം സമൂഹത്തിന് പുറംലോകവുമായി
യാതൊരു വിധത്തിലും ബന്ധപ്പെടാനാകാതെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തുണിവ്യവസായവുമായി ബന്ധപ്പെട്ടാണ് ഉയിഗുറുകളെ കൂടുതലായി
അടിമവേല ചെയ്യിക്കുന്നതെന്നാണ് ബ്രിട്ടണ്‍ കണ്ടെത്തിയത്. എന്നാല്‍
തൊഴിലധിഷിഠിത വിദ്യാഭ്യാസമാണ് ഭരണകൂടം നല്‍കുന്നതെന്നാണ് ചൈന പറയുന്നത്. ബ്രിട്ടന്റെ
ചൈനയ്‌ക്കെതിരായ വ്യാപാര നയം വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബാണ്
പുറത്തുവിട്ടത്. നിലവിലെ താല്‍ക്കാലിക നിരോധനം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്
ശേഷം കര്‍ശനമാക്കുമെന്നും റാബ് വ്യക്തമാക്കി. ഹോങ്കോംഗ് വിഷയത്തിലാണ്
ബ്രിട്ടനെതിരെ ചൈനയ്ക്ക് ശത്രുത വര്‍ദ്ധിച്ചത്.