Loading ...
ലണ്ടന്‍: ടോട്ടനം ഹോട്ട്സ്പറും ആസ്റ്റണ്‍വില്ലയും തമ്മില്‍
ബുധനാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റി. കോവിഡ് മൂലം
ആസ്റ്റണ്‍ വില്ല ക്യാമ്ബില്‍ പല താരങ്ങളും പുറത്ത്
ആയതിനാല്‍ ക്ലബ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മാറ്റം.
പകരം ടോട്ടനം ഫുള്‍ഹാമിനെ നേരിടും.നേരത്തെ
ഡിസംബറില്‍ കൊറോണാ കാരണം മാറ്റിവെച്ചിരുന്ന
മത്സരമായിരുന്നു ഫുള്‍ഹാമും സ്പര്‍സും തമ്മില്‍ ഉള്ളത്.
അതാണ് മറ്റന്നാള്‍ നടക്കാന്‍ പോകുന്നത്. ഫുള്‍ഹാമിന്റെ
ചെല്‍സിക്ക് എതിരായ മത്സരം വെള്ളിയാഴ്ചയില്‍ നിന്ന്
ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
ആസ്റ്റണ്‍വില്ല-എവര്ട്ടണ് എതിരായ മത്സരം
ശനിയാഴ്ചയില്‍ നിന്ന് ഞായറാഴ്ചത്തേക്കും മാറ്റി.