Loading ...

Home cinema

സുരാജിന്‍റെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ജനുവരി 15ന് ഒടിടി റിലീസ്

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്ന സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുക്കളയില്‍ ഒതുങ്ങി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗംഭീര പ്രകടനമാണ് നിമിഷയും സുരാജും ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുക്കളയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. നാല് ചുമരുകള്‍ക്കുള്ളില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ട ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം വിധിക്കപ്പെടുന്ന ഒരു സാധാരണ ഇന്ത്യന്‍ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ടീസറില്‍ കാണാനാകുന്നത്. അധ്യാപകനായ സുരാജിന്റെ നവവധുവായാണ് നിമിഷ ചിത്രത്തിലെത്തുന്നത്. ഗംഭീരപ്രകടനം തന്നെ ഇരുവരും ചിത്രത്തില്‍ കാഴ്ചവെക്കുന്നു. അടുക്കളയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ചെയ്യുമ്ബോള്‍ അതില്‍ ഒരു മികച്ച പാചകക്കാരന്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. സെറ്റുകളിലെ സ്റ്റാര്‍ ഷെഫ് മറ്റാരുമല്ല നടന്‍ സുരാജ് വെഞ്ഞാറമൂട് ആണെന്ന് ജിയോ ബേബി വെളിപ്പെടുത്തി. മാത്രമല്ല സെറ്റില്‍ തങ്ങളുടെ ഭാഗങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സുരാജും നിമിഷയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പൂര്‍ണമായും ചിത്രം കോഴിക്കോടായിരുന്നു ചിത്രീകരിച്ചത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു.

Related News