Loading ...

Home cinema

മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു; ഒന്നര വര്‍ഷത്തെ കഷ്ടപ്പാടെന്ന് സംവിധായകന്‍

ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ജനുവരി 13 ന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചോര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം പങ്കുവച്ചത്. സിനിമ തിയേറ്ററില്‍ ഇറങ്ങുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 'മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. പ്രേക്ഷകര്‍ തീയേറ്ററില്‍ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. സിനിമയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കിടരുതെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി, ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി'- ലോകേഷ് കനകരാജ് കുറിച്ചു.

Related News