Loading ...

Home International

വാട്സ്​ആപ്പ് പോളിസി മാറ്റത്തിനെതിരെ അന്വഷണവുമായി തുര്‍ക്കി;ആപ്പ് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കമ്പനികൾ

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങള്‍ക്ക്​ പിന്നാലെ ടാറ്റാ സ്റ്റീല്‍ അടക്കമുള്ള ഇന്ത്യയിലെ കോര്‍പ്പറേറ്റുകളും മള്‍ട്ടി നാഷണല്‍       കമ്പനികളും വാട്​സ്​ആപ്പിലൂടെയുള്ള  ഔദ്യോഗിക ബിസിനസ്​ ഇടപാടുകളുമായി ബന്ധപ്പെട്ട്​ തൊഴിലാളികള്‍ക്ക്​ പുതിയ നിർദ്ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്​. കമ്പനി വിവരങ്ങള്‍ അടക്കമുള്ള സുപ്രധാന കാര്യങ്ങള്‍ പോസ്റ്റ്​ ചെയ്യുന്നതില്‍ നിന്നും ആപ്പില്‍ ബിസിനസ്​ മീറ്റിങ്ങുകള്‍ നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ക്ക്​ അയച്ച മെയിലില്‍ നിർദ്ദേശിച്ചതായി ടൈംസ്​ ഓഫ് ​ ഇന്ത്യയാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.'പുതിയ നയമനുസരിച്ച്‌, പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യാനും പങ്കിടാനും വാട്സാപ്പ് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമുമായി സംയോജിപ്പിക്കും. അതിനാല്‍, മൈക്രോസോഫ്റ്റിന്റെ  ഉപാധികള്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കാന്‍ തൊഴിലാളികളെ ഉപദേശിച്ചതായി ടാറ്റാ സ്റ്റീലിന്റെ  സൈബര്‍ സുരക്ഷ മേധാവി മൃണാള്‍ കാന്തി പാലിന്റെ  ഇമെയിലില്‍ വ്യക്തമാക്കുന്നു​.

അതെ സമയം പുതിയ ​നയ പരിഷ്​കാരങ്ങളുമായി ബന്ധപ്പെട്ട്​ വാട്‌സ്‌ആപ്പിനും മാതൃ കമ്പനിയായ ഫേസ്​ബുക്കിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌​ തുര്‍ക്കിയിലെ കോംപറ്റീഷന്‍ ബോര്‍ഡ്. ഫോണ്‍ നമ്പറുകളും ലൊക്കേഷനുകളും ഉള്‍പ്പെടെയുള്ള ഉപയോക്തൃ ഡാറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്‌സ്ബുക്കിനെ അനുവദിക്കാന്‍ മെസേജിങ്​ ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്​​ നടപടി.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിവരശേഖരണ ആവശ്യകത രാജ്യത്ത്​ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും നിർദ്ദേശിച്ചതായി കോംപറ്റീഷന്‍ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നയം ​ഫേസ്​ബുക്ക്​ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്​ പ്രോസസ്സ്​ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും കാരണമാകുമെന്നാണ്​ അധികൃര്‍ ആരോപിക്കുന്നത്​.

Related News