Loading ...

Home National

സുപ്രീം കോടതി പാനലിനു മുന്‍പാകെ ഹാജരാകില്ലന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനു സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മണിക്കൂറുകള്‍ ശേഷം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമമെന്ന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

"കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാന്‍ താല്പര്യമില്ല" - സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ ഗൗരവപൂര്‍ണ ഇടപെടലിനെ ബഹുമാനിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. പാനലിന് മുന്‍പാകെ ഹാജരാവേണ്ടതില്ലെന്നത് ഐക്യകണ്ഠമായ തീരുമാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

Related News