Loading ...

Home USA

ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: à´ˆ മാസം 20ന് അധികാരം കൈമാറാനിരിക്കെ ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ക്യൂബ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതായും ഭീകരതയെ പിന്തുണക്കുന്നതായും ആരോപിച്ചാണ് അമേരിക്കയുടെ നടപടി.ഭീകരതയെ പിന്തുണക്കുന്നത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയ‍ോ ആവശ്യപ്പെട്ടു. നേരത്തെയുള്ള ധാരണകള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു.1982ല്‍ അന്നത്തെ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനാണ് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ ഒബാമ സര്‍ക്കാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്യൂബയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. 

Related News