Loading ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്
ബോക്സ് കണ്ടെത്തി. ശനിയാഴ്ച തകര്‍ന്ന് വീണ ബോയിംഗ് 737 ന്റെ
ബ്ലാക്ബോക്സാണ് കണ്ടെത്തിയത്. വിമാനം പറന്നുയര്‍ന്ന് 12 മണിക്കൂറിന്
ശേഷമാണ് വാര്‍ത്താവിനിമയ ബന്ധം നഷ്ടമായത്. അപകടത്തില്‍
വിമാനത്തിലുണ്ടായിരുന്ന 62 പേരും കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ
രണ്ടു ദ്വീപുകള്‍ക്കിടയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനാവ ശിഷ്ടങ്ങള്‍
ലാന്കാംഗ് ദ്വീപിനും ലാക്കി ദ്വീപിനും ഇടയിലാണ് കണ്ടെത്തിയത്. തെരച്ചിലി
നായി ഇന്തോനേഷ്യയുടെ നാവികസേനയാണ് സൈന്യത്തോടൊപ്പം രംഗത്തിറങ്ങിയത്.