Loading ...

Home National

കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി ത​ത്കാ​ലം ന​ട​പ്പാ​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി ത​ത്കാ​ലം ന​ട​പ്പാ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി. ക​ര്‍​ഷ​ക​രു​ടെ സ​മ​രം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​ല്‍ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​തൃ​പ്തി അ​റി​യി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ക​ര്‍​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​രാ​ഞ്ഞു. നി​ങ്ങ​ള്‍​ക്ക് സ​മ​വാ​യ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി സ്റ്റേ ​ചെ​യ്യാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ന്‍​പ് എ​ന്ത് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ നി​യ​മ​ത്തി​നെ​തി​ര​ല്ലേ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

നി​യ​മം സ്റ്റേ ​ചെ​യ്യു​ന്ന​തി​നെ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ജ​നു​വ​രി 15ന് ​വീ​ണ്ടും ച​ര്‍​ച്ച​യു​ണ്ടെ​ന്നും രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും നി​യ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നും ചെ​യ്യു​ന്ന​തെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ വാ​ദി​ച്ചു.

Related News