Loading ...

Home International

കരുണയും,കരുതലും,കാവലുമായി വേൾഡ് പീസ് മിഷൻ; റവ:സിസ്റ്റർ ഡോ.ജോവാൻ ചുങ്കപ്പുര എം.എം.എസ്

watch subscribe and share

കോട്ടയം: നന്മയുടെയും, സ്നേഹത്തിന്റെയും, കരുണയുടെയും ആയിരം നാളങ്ങൾ കൈമാറി പകർന്ന്,   മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിൽ 'ഒരു ഹൃദയം, ഒരു ലോകം'എന്ന്  പ്രബോധിപ്പിക്കാനും, പ്രചരിപ്പിക്കുവാനും, പ്രകാശിപ്പിക്കാനുമായി ആരംഭിച്ച വേൾഡ് പീസ് മിഷൻ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്.

വിശ്വശാന്തിയുടെ പ്രബോധകനും, ജീവകാരുണ്യ പ്രവർത്തകനും,സംഗീതജ്ഞനുമായ ഡോ.സണ്ണി സ്റ്റീഫന്റെ ഉൾക്കാഴ്ചയും,   നേതൃത്വവുമാണ്  വേൾഡ് പീസ് മിഷൻ ഇന്ന് നൂറിലേറെ രാജ്യങ്ങളിൽ വേരൂന്നി വളരുവാൻ ഇടയായത്

വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി കാരുണ്യ പ്രവർത്തനങ്ങൾക്കും, സാമൂഹ്യ നന്മക്കും  വേണ്ടി അർപ്പണബോധത്തോടെ കർമ്മനിരതരായി പ്രവർത്തിക്കുകയാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ. താഴേത്തട്ടു മുതലുള്ള കുടുംബങ്ങളുടെ വളർച്ചയ്ക്കും, പുരോഗതിക്കും, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണത്തിനും, ചികിത്സയ്ക്കും, കൂടാതെ ക്യാൻസർ രോഗികൾക്കുള്ള  ചികിത്സാസഹായം, തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  വേൾഡ് പീസ് മിഷൻ ഇന്ന് സജീവസാന്നിധ്യമാണ്, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദരിദ്രരായവർക്ക് ഭക്ഷണവും, വസ്ത്രങ്ങളും വിതരണം ചെയ്തും, തെരുവുകളിലും, ഉൾനാടുകളിലും നിസ്സഹായരായി ജീവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തും  ആദിവാസി മേഖലകളിൽ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ച് സൗജന്യ വൈദ്യപരിശോധനയും, മരുന്നു വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നടത്തിയും,  നിർദ്ധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകിയും,  സ്ത്രീ സുരക്ഷക്കും അവരുടെ ജീവിത പുരോഗതിക്കും ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായവും നൽകിയും, à´ˆ കോവിഡ് കാലത്ത്‌ഉൾപ്പെടെ ദുരിത -ദുരന്ത നിവാരണ കർമ്മസേനയായി പ്രവർത്തിച്ചും,മനുഷ്യസ്നേഹത്തിന്റെ  അടയാളവും സദ്‌വാർത്തയുമായി വേൾഡ് പീസ് മിഷൻ നിലകൊള്ളുന്നു


കുട്ടികൾക്കും, കൗമാരക്കാർക്കും, മുതിർന്നവർക്കും കരുതലും കാവലുമായി നിന്ന് നേരിട്ടും, വിവിധ മാധ്യമ സാങ്കേതിക സങ്കേതങ്ങൾ വഴി വിദഗ്‌ദ്ധരാവരുടെ നേതൃത്വത്തിൽ കൗൺസിലിങ് സഹായം ഒരുക്കിയും,വേൾഡ് പീസ് മിഷന്റെ  പ്രവർത്തനങ്ങൾ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. ഇന്റർ റിലീജിയസ് ഗാതറിംങ്, സ്കൂൾ, കോളേജ് തലങ്ങളിൽ ഗ്രീൻ  വേൾഡ് മിഷൻ സെമിനാറുകൾ എന്നിവയും തുടർച്ചയായി നടത്തുന്നു. മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രാഡയുമായി ചേർന്ന് വേൾഡ് പീസ് അക്കാദമി സാമൂഹിക പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ളവരെ ഉൾപ്പെടുത്തി വിവിധ കോഴ്സുകളിൽ  പങ്കാളികളാക്കി, പഠനം പൂർത്തിയാക്കുന്നവരെ   സാമൂഹിക കർമ്മ മേഖലകളിലേക്ക് അയക്കുവാനും ആവശ്യമായ ക്രമീകരണങ്ങൾ നൽകുന്നു.

കാൽ നൂറ്റാണ്ടു മുൻപ് ആരംഭിച്ച 'സംഗീത ആൽബങ്ങളിലൂടെ കാരുണ്യം' എന്ന പദ്ധതിയിലൂടെ ആയിരത്തിലേറെ കുടുംബങ്ങളുടെ ജീവിത മാർഗ്ഗത്തിനു കാരണമായി. വീടുകൾതോറും സംഗീത ആൽബങ്ങൾ വിൽക്കാൻ ആയിരത്തിലേറെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും, വിൽക്കുന്ന ആൽബത്തിന്റെ  50% അവരുടെ ജീവിത മാർഗ്ഗത്തിനും, ബാക്കിയുള്ളവയിൽ 30% അവരുടെ നാട്ടിലെ നിർദ്ധനരായ പെൺകുട്ടികളുടെ   വിദ്യാഭ്യാസ സഹായത്തിനും  നൽകുന്നതാണ് പദ്ധതി. അതുവഴി പതിനായിരിത്തിലേറെ  കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ വേൾഡ് പീസ് മിഷനു കഴിഞ്ഞു.  

വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരും, അതാത്  രാജ്യങ്ങളിലെ പ്രതിനിധികളും, മറ്റു അഭ്യുദയകാംക്ഷികളുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട്  സ്പോൺസർ ചെയ്യുന്നത്. വിവിധ സന്യാസ സമൂഹങ്ങളും, ഇൻറർനാഷണൽ ക്ലബുകളും, അസോസിയേഷനുകളും, പ്രവർത്തനങ്ങൾക്കാവശ്യമായ  ക്രമീകരണങ്ങൾ ഒരുക്കുന്നു


Related News