Loading ...

Home International

ജക്കാര്‍ത്തയില്‍ 62 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി; തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യ: ടേക്ക് ഓഫ് ചെയ്ത ശേഷം ഇന്തോനേഷ്യയിലെ ശ്രീവിജയ വിമാനം കാണാതായി. അപകടസമയത്ത് 62 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 56 യാത്രക്കാരും ആറ് ക്രൂ മെമ്പേഴ്സും. ബോയിംഗ് 737-500 എന്ന നമ്പര്‍ വിമാനമാണ് ഉച്ചയ്ക്ക് 1.56ന് ആണ് തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്.

ജക്കാര്‍ത്തയില്‍ നിന്ന് പോണ്ടിയാനാക്കിലേക്കുള്ള (ബോര്‍ണിയോ ദ്വീപിലെ) വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് മന്ത്രാലയ വക്താവ് അദിത ഐരാവതിയാണ് അറിയിച്ചത്. ഉച്ചയ്ക്ക് 2.40ന് ആണ് അവസാനമായി വിമാനവുമായി ബന്ധപ്പെട്ടത്.
കാണാതായ വിമാനത്തെ കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കയാണ്. ദേശീയ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയുമായും ദേശീയ ഗതാഗത സുരക്ഷാ സമിതിയുമായും ഏകോപിപ്പിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഐരാവതി പ്രസ്താവനയില്‍ പറഞ്ഞു. 

Related News