Loading ...
ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം
നിയന്ത്രിച്ചില്ലെങ്കില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍
ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്ന് ലണ്ടന്‍ മേയര്‍.
വൈറസിന്റെ വ്യാപനം ഗണ്യമായി കുറയുന്നില്ലെങ്കില്‍ അടുത്ത
രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രികളിലെ കിടക്കകള്‍ നിറയും
എന്നതാണ് യാഥാര്‍ഥ്യം- മേയര്‍ സാദിഖ് ഖാന് പ്രസ്താവനയില്‍
പറഞ്ഞു.
വൈറസ് വ്യാപനം വലിയ പ്രതിസന്ധിയാണ്
സൃഷ്ടിക്കുന്നത്. അടിയന്തര നടപടികള്‍
സ്വീകരിക്കുന്നില്ലെങ്കില്‍ ആശുപത്രികള്‍
നിറഞ്ഞുകവിയുകയും കൂടുതല്‍ പേര് മരണപ്പെടുകയും ചെയ്യും-
അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറസ് വ്യാപനം നിയന്ത്രണാതീതമായെന്നും
ലണ്ടനിലെ സ്ഥിതി ഗുരുതരമാണെന്നും മേയര്‍
കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ 30 പേരില്‍ ഒരാള്‍ക്ക്
വൈറസ് ബാധിച്ചെന്നാണ് കണക്കാക്കുന്നത്. ആശുപത്രികളിലെ
രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനം
വര്‍ധിച്ചു. വെന്റിലേറ്ററുകളുടെ ആവശ്യം 42 ശതമാനം
വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലണ്ടന്‍
നിവാസികള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സഹായം നല്‍കണമെന്ന്
ആവശ്യപ്പെട്ട് സാദിഖ് ഖാന് പ്രധാനമന്ത്രി ബോറിസ്
ജോണ്സണ് കത്തയച്ചു.