Loading ...

Home Gulf

കോവിഡ് 19 കര്‍ശന നിയന്ത്രണങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കി ദുബൈ

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഏര്‍പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ദുബൈയില്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ഷോപ്പിംഗ് മാളുകളില്‍ വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശിക്കാമെന്ന നിര്‍ദേശമാണ് പുതുതായി പ്രഖ്യാപിച്ചത്. മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതല്‍ സജ്ജമാവും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസത്തിലായിരുന്നു കര്‍ശന നിയന്ത്രണങ്ങളും സുരക്ഷ നിര്‍ദേശങ്ങളും പുറപ്പെടുവിച്ച്‌ മാളുകളും വ്യാപാര സഥാപനങ്ങളും വിനോദമേഖലകളുമെല്ലാം ദുബൈയില്‍ അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകള്‍ വരുത്തുകയായിരുന്നു. ഈ ആഴ്ചയില്‍ സ്കൂളുകള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്. 2020 ജൂണ്‍ 3 മുതല്‍ ഷോപ്പിംഗ് മാളിലെ ശേഷിയുടെ 100 ശതമാനവും വീണ്ടും തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതു ഇരിപ്പിടങ്ങള്‍ നിരോധിച്ചിരുന്നു. മാളുകളില്‍ ദീര്‍ഘനേരം നടന്നതിന് ശേഷം വിശ്രമത്തിനായി ആളുകള്‍ ആശ്രയിക്കുന്ന പൊതു ഇരിപ്പിടങ്ങളും ഇനി സജീവമാകും. ഷോപ്പിംഗ് മാളുകള്‍ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച്‌ മുന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി ദുബൈ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ-സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റാഫി സ്ഥിരീകരിച്ചു. ദുബൈയിലെ മാളുകളുടെയും ഷോപ്പിംഗ് സെന്‍ററുകളുടെയും ചുമതലയുള്ള എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം നേരിട്ട് അയച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും പൊതു ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവര്‍ തമ്മില്‍ തമ്മിലുള്ള സാമൂഹിക അകലം പാലിക്കല്‍ തുടരേണ്ടതുണ്ട്

Related News