Loading ...

Home health

പക്ഷിപ്പനി കേരളത്തില്‍ വന്നത് ദേശാടനപക്ഷികള്‍ വഴി; പത്ത് ദിവസത്തേക്ക് ജാഗ്രത

കേരളത്തിലേക്ക് പക്ഷിപ്പനി വന്നത് ദേശാടനപക്ഷികള്‍ വഴിയാണെന്ന് സംസ്ഥാന വനംമന്ത്രി കെ രാജു അറിയിച്ചു. ഇതേവരെ 23,857 പക്ഷികള്‍ മുന്‍പ് അസുഖം വന്ന് ചത്തു. ആലപ്പുഴ ജില്ലയില്‍ 37,654 പക്ഷികളെയും കോട്ടയത്ത് 7229 പക്ഷികളെയും കൊന്നു. മുന്‍കരുതല്‍ എന്നനിലയില്‍ ഇതുവരെ കൊന്നതെല്ലാം താറാവിനെയാണ്. മറ്റ് വളര്‍ത്ത് പക്ഷികളെയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാളെ രാവിലെ പക്ഷികളെ കൊല്ലുന്നത് അവസാനിക്കും.അതേസമയം, രോഗബാധ സ്ഥിരീകരിച്ചയിടങ്ങളില്‍ പക്ഷികളുടെയും ഇറച്ചിയും മുട്ടയും വില്‍പനയും നിരോധിച്ചു.അടുത്ത പത്ത് ദിവസത്തേക്ക് ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു. പക്ഷികളെ കൊല്ലുന്നത് വഴി നഷ്‌ടം സംഭവിച്ച കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം ഉടന്‍ വിതരണം ചെയ്യും. കര്‍ഷകരുടെ ബാക്കി ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കും.

Related News